നവജാത ശിശുവിന്റെ മരണം; അടിമാലി താലൂക്കാശുപത്രി സൂപ്രണ്ടിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

അടിമാലി: കുറത്തിക്കുടിയിലെ ദമ്പതികളുടെ നവജാത ശിശുമരണപ്പെട്ട സംഭവത്തില്‍ വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നവജാത ശിശു മരണപ്പെടാന്‍ ഇടയായത് അടിമാലി താലൂക്കാശുപത്രിയില്‍ നിന്നുള്ള വീഴ്ച്ചയാണെന്നാരോപിച്ചും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം കുഞ്ഞ് മരണപ്പെട്ട യുവതിക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുക, അടിമാലി താലൂക്കാശുപത്രിയില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നു.
സൂപ്രണ്ടിനെ മുറിക്കുള്ളില്‍ ഇരുത്തി സമരം നീണ്ടതോടെ സംഘര്‍ഷാവസ്ഥ രൂപം കൊണ്ടു. കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ സൂപ്രണ്ടിന്റെ മുറിയില്‍ നിന്നും നീക്കി. താലൂക്കാശുപത്രിക്കായി നിര്‍മ്മിച്ചിട്ടുള്ള പുതിയ കെട്ടിടമടക്കം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നു