KeralaLatest NewsLocal news
കെ പി എം എസ് ദേവികുളം യൂണിയൻ ജനറൽ കൗൺസിൽ യോഗവും അവിട്ടാഘോഷ സംഘാടക സമിതി രൂപീകരണവും അടിമാലിയിൽ നടന്നു.

കെ പി എം എസ് ദേവികുളം യൂണിയൻ ഓഫീസിലായിരുന്നു യൂണിയൻ്റെ ജനറൽ കൗൺസിൽ യോഗം നടന്നത്.യോഗത്തിനൊപ്പം ഇത്തവണത്തെ അവിട്ടാഘോഷം ദേവികുളം യൂണിയന് കീഴിലും പ്രൗഡ ഗംഭീരമായ രീതിയിൽ നടത്തുന്നതിന് യോഗം തീരുമാനം കൈകൊണ്ടു.ഇതിനായി അവിട്ടാഘോഷ സംഘാടക സമിതിയും രൂപീകരിച്ചു.കെ പി എം എസ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി അഖിൽ കെ ദാമോദരൻ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻ്റ് എം പി സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ കെ രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ബിജു ബ്ലാങ്കര, റ്റി കെ സുകുമാരൻ, എൻ കെ ദിലേക്, പി റ്റി സുജി, പി കെ ഉണ്ണി, പി സി ബാബു, ശ്യാമള മോഹൻ എന്നിവർ സംസാരിച്ചു.