
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ അടിമാലി ജനമൈത്രി ഹാളിൽ വെച്ച് ആംബുലൻസ് ഡ്രൈവർമാർക്കായി ഭാരതീയ ന്യായ സംഹിത & ഭാരതീയ നാഗരിക് സുരക്ഷാ സംഹിത നിയമങ്ങളെ പറ്റിയും ട്രാഫിക് നിയമങ്ങളെ പറ്റിയും ബോധവത്കരണ ക്ലാസ്സ് നടത്തപ്പെട്ടു. അടിമാലി ട്രാഫിക് യൂണിറ്റ് സബ് ഇൻസ്പെക്ടർ നൗഷാദ് ക്ലാസ്സ് നയിച്ചു.
സബ് ഇൻസ്പെക്ടർ അബ്ദുള്ള പി കെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉമ്മർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഇരുപത് ആംബുലൻസ് ഡ്രൈവർമാർ ക്ലാസിൽ പങ്കെടുത്തു.