ഇടുക്കിയിൽ ആദ്യമായി നടക്കുന്ന അഷ്ടലക്ഷ്മി മഹായാഗത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

അടിമാലി: ഇടുക്കിയിൽ ആദ്യമായി നടക്കുന്ന അഷ്ടലക്ഷ്മി മഹായാഗത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
ദേവിയാർ കിരാത ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ അഷ്ടലക്ഷ്മി മഹായാഗം സെപ്റ്റംബർ 19 മുതൽ 29 വരെയാണ് നടത്തുന്നത്. സാധാരണ യാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഭക്തന്മാർ തന്നെ ആചാര്യനും, യജമാനനും ആകുന്ന വിശേഷപെട്ട യാഗമാണിത്. മംഗളാർത്ഥം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് അഷ്ടലക്ഷ്മി മഹായാഗം സംഘടിപ്പിക്കുന്നത്.
19 ന് നടക്കുന്ന വിഗ്രഹഘോഷയാത്രയോടെ തുടക്കമാകും. 20ന് പ്രതിഷ്ഠാചടങ്ങുകൾ നടക്കും. യാഗാചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രിയുടെ മുഖ്യകാർമികത്വത്തിൽ യാഗ സംയോജകൻ ഡോ: നാരായണൻ ഭട്ടതിരിപ്പാട്, യാഗ ബ്രഹ്മൻ കൈലാസി ഡോ: ബി.കെ.അശോക് കുമാർ എന്നീ യാ ഗാചര്യൻമാരും പങ്കെടുക്കും. ശ്രീമഹാലക്ഷ്മിയുടെയും, ശ്രീമഹാഗണപതിയുടെയും എട്ട് ഭാവങ്ങളെ മുൻനിർത്തി ഓരോ ദിവസവും യാഗം നടക്കുകയെന്ന് ചെയർമാൻ ഡോ. ഗോപി ചെറുകുന്നേൽ, ഡോ: ബി.കെ.അശോക് കുമാർ, കെ.കെ രാജൻ, കെ. അജയൻ, കൈരളി രാജൻ, കെ.എസ് കൃഷ്ണകുമാർ, സുഗതൻ എന്നിവർ അറിയിച്ചു.