
കോതമംഗലം നഗരസഭാ കൗണ്‍സിലർ കെ.വി. തോമസ് രാജിവെച്ചു. പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കൗൺസിലർ സ്ഥാനം രാജിവെയ്ക്കാൻ സിപിഎം നിർദേശം നൽകിയിരുന്നു.
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ കെ.വി തോമസ് ഇന്നലെ വൈകിട്ടാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇന്നലെ തന്നെ കെ.വി തോമസിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.