KeralaLatest NewsLocal news

നിരവധി മോഷണ കേസ്സുകളിൽ പ്രതികളായ കട്ടപ്പന സ്വദേശികൾ പോലീസിന്‍റെ പിടിയിൽ

സുനിൽ ആലപ്പാട്ട് (29), റിനുമോൻ റെജി (29), നീലിവയൽ സ്വദേശി ബിബിൻ വിജയൻ (38) എന്നിവർ കട്ടപ്പന പുതിയ ബസ്റ്റാൻഡിന് സമീപമുള്ള കടയിൽ നിന്നും ജനൽപാളികൾ മോഷ്ടിച്ചതിനെ തുടർന്ന് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിഷാദ് മോൻ -ന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മുന്ന് പ്രതികളെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കട്ടപ്പനയിലുള്ള ആക്രിക്കടയിൽ മോഷണ മുതലുകൾ വിറ്റതായി അറിവാകുകയും, ആക്രികട ഉടമയായ ഇലവുംപാറയിൽ ജോസ് (54) മുൻപ് പലതവണ മോഷണ മുതലുകൾ നിസ്സാര വിലയ്ക്ക് വാങ്ങിച്ചിട്ടുള്ളതായി മനസ്സിലായതിനെ തുടർന്ന് ഈ കേസ്സിലേക്ക് ജോസിനെക്കൂടി പ്രതി ചേർക്കുകയും ചെയ്തു.

പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കട്ടപ്പന പോലീസ് ഇൻസ്പെക്ടർ മുരുകൻ ടി സി-യുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഡെജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ലെനിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, അനൂപ്, ജോജി, സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, ജെയിംസ്, ശ്രീകുമാർ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!