KeralaLatest NewsLocal news
എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാത നിര്‍മ്മാണം യാഥാര്‍ത്ഥ്യം തിരിച്ചറിയുക വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പൊതു സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ നിരവധി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
അടിമാലി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലായിരുന്നു പൊതു സമ്മേളനം നടന്നത്. സമ്മേളനത്തില്‍ റ്റി കെ ഷാജി അധ്യക്ഷത വഹിച്ചു. വിവിധ ഘടകകക്ഷി നേതാക്കള്‍ സംസാരിച്ചു. ദേശിയപാത വിഷയത്തില്‍ യാഥാര്‍ത്ഥ്യം മറച്ചു വച്ച് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ശ്രമമാണ് നടക്കുന്നതെന്ന് സമ്മേളനത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി.