എസ് പി സി ഡേയുടെ ഭാഗമായി അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ആഘോഷപരിപാടി നടന്നു

അടിമാലി: എസ് പി സി ഡേയുടെ ഭാഗമായി അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വിപുലമായ ആഘോഷപരിപാടി നടന്നു. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പരിപാടി നടന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് സി എസ് സുധീഷ് അധ്യക്ഷത വഹിച്ചു.
അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി വി ലൈജുമോന്‍ എസ് പി സി കേഡറ്റുകള്‍ക്കായി ക്ലാസ് നയിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടി പോലീസ് അടിമാലി പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. സേന ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി നല്‍കി.
കുട്ടി പോലീസിന് സ്‌റ്റേഷന്‍ സന്ദര്‍ശനം കൗതുകമായി മാറി.
സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ ഗീത, റിട്ടേഡ് പോലീസുദ്യോഗസ്ഥനായ സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ് പി സി കോഡിനേറ്റര്‍ ആശ അബ്രഹാം, ജസ്റ്റിന്‍ ജോയി, ശ്രീകല, റജീന, ആനി സെബാസ്റ്റിയന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.