KeralaLatest NewsLocal news
ബസിന് പിന്നിൽ തൂങ്ങി നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ അഭ്യാസയാത്ര; സംഭവം മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോയ ബസ്സിൽ

കോതമംഗലം: ബസ് ജീവനക്കാർ അറിയാതെ ബസിന് പിന്നിൽ തൂങ്ങി അപകടകരമായ യാത്ര നടത്തി ഇതര സംസ്ഥാന തൊഴിലാളി. കോതമംഗലം നേര്യമംഗലത്താണ് സംഭവം. മൂന്നാറിൽ നിന്നും എറണാകുളത്തിന് പോയ സ്വകാര്യ ബസ് നേര്യമംഗലം പാലത്തിന് സമീപം നിർത്തിയപ്പോളാണ് ഇയാൾ ബസിന് പിറകിൽ തൂങ്ങി കയറിയത്.
പിന്നിലെ ഗ്ലാസിനു താഴെ ആയതിനാൽ സംഭവം ബസ്ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. പുറകിൽ വന്ന വാഹന യാത്രികരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. 10 രൂപ ലാഭത്തിനുവേണ്ടിയാണ് ഈ അപകട യാത്ര. എന്തെങ്കിലും സംഭവിച്ചാൽ പഴി മുഴുവൻ ഞങ്ങൾ കേൾക്കേണ്ടി വരുമെന്ന് ബസ് ജീവനക്കാർ പ്രതികരിച്ചു.