
അവധിക്കു വീട്ടിൽ പോയ യുവാവിനെ കാ ണാതായെന്ന് പരാതി. ഇടുക്കി മഞ്ഞപ്പാറ മുളകുവള്ളിക്കര സ്വദേശി വടക്കേമുറി വീട്ടിൽ ലിബിൻ തോമസിനെയാണ് കഴിഞ്ഞ ജൂൺ 20 മുതൽ കാണാതായത്. മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള ആനസവാരികേന്ദ്ര ത്തിലെ ജീവനക്കാരനായിരുന്നു ലിബിൻ. ഇയാളുടെ വിവരം ലഭിക്കാതെ വന്നതോടെ ഭാര്യ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് അയൽ ജില്ലകളിലുൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ആലുവയിലാണ് ഇയാളുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയത്. പിന്നീട് ഫോൺ സ്വിച്ച്ഡ് ഓഫായി.