
മൂന്നാര്‍: ദേവികുളം സബ് കളക്ടറായി വി എം ആര്യ ഐ എ എസ് ചുമതലയേറ്റു. മുന്‍ സബ് കളക്ടര്‍ ആരംഭിച്ച നീലക്കുറിഞ്ഞി ഉദ്യാനനത്തിന്റെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുന്നതിനും പട്ടയ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്ന് ചുമതലയേറ്റ വി എം ആര്യ പറഞ്ഞു.