കള്ളപ്രചരണങ്ങൾക്ക് കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർക്കാനാകില്ല; വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി

മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കള്ളപ്രചരണങ്ങൾക്ക് കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർക്കാനാകില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഡോ ഹാരിസുമായ ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് വിമർശനം. സർക്കാർ ആശുപത്രികൾക്കെതിരെ കള്ള പ്രചരണങ്ങൾ നടത്തുന്നു.
മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താൽപര്യങ്ങളും അജണ്ടകളുമുണ്ട്. എത്ര കള്ള പ്രചരണമുണ്ടെങ്കിലും കേരളം കൈകോർത്ത് നിന്ന് ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പുന്നപ്ര തെക്ക് പഞ്ചായത്തിലെ ആയുർവേദ ആശുപത്രി നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടായെന്നും മന്ത്രി പറയുന്നു. 2021ൽ സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. ഇപ്പോൾ ആറരലക്ഷമായി ഉയർന്നു. രോഗികൾ കൂടിയത് അല്ല, സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലാണ് വർധന ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.