KeralaLatest NewsLocal news
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 58കാരൻ മരിച്ചു. ബൈസൻവാലി സ്വദേശി സാജി സെബാസ്റ്റനാണ് മരിച്ചത്

ആലുവ :കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 58കാരൻ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.
കാർ ഡ്രൈവർക്കും സെബാസ്റ്റ്യൻ്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം