
മൂന്നാർ: ചിന്നക്കനാൽ വിലക്കിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് നടന്നു പോയിരുന്ന +2 വിദ്യാർത്ഥി വിനോദിനെയാണ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചത്. ചിന്നക്കനാൽ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയാണ് വിനോദ്.
അപകടത്തിന് ശേഷം വിദ്യാർത്ഥി സ്കൂളിലേക്ക് പോകുകയും, തുടർന്ന് ഉച്ചക്ക് ശേഷം കൈക്കും തോളിനും വേദന അനുഭവപ്പെട്ടതിനാൽ രാജാക്കാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രെമം ആരംഭിച്ചതായി ശാന്തൻ പാറ പോലീസ് അറിയിച്ചു.