KeralaLatest NewsLocal news
ദേശിയപാത85ന്റെ നിര്‍മ്മാണ വിഷയത്തില്‍ രണ്ടഭിപ്രായം രൂപപ്പെടേണ്ട കാര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

അടിമാലി: ദേശിയപാത85ന്റെ നിര്‍മ്മാണ വിഷയത്തില്‍ രണ്ടഭിപ്രായം രൂപപ്പെടേണ്ട കാര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാനുണ്ടെങ്കില്‍ സര്‍ക്കാരത് ചെയ്യും.
ദേശിയപാത വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗൗരവകരമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി അടിമാലിയില്‍ പറഞ്ഞു. ഭൂപതിവ് നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട് വേണ്ടുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞുവെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.