അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടന്നു

അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടന്നു. കുട്ടികളില്‍ സ്വാതന്ത്രദിന സ്മരണ ഉണര്‍ത്തുന്നതിനും ദേശ സ്‌നേഹം നിറക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു വിപുലമായി സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ഒരുക്കിയത്. കിന്‍ഡര്‍ ഗാര്‍ഡന്‍ കുട്ടികളെ ഉള്‍പ്പെടുത്തിയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്.
ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികള്‍ നടന്നു.
അടിമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അവിന്‍ സാജ് ചടങ്ങില്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ മാനേജര്‍ ഫാ. ഷിന്റോ കോലത്ത് പടവില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഫാദര്‍ രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജിയോ ജോസ്, കിന്‍ഡര്‍ ഗാര്‍ഡന്‍ കോഡിനേറ്റര്‍ നീന ജിന്‍ജോ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രശ്ചന്നവേഷ മത്സരമടക്കം കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു.