KeralaLatest NewsLocal news
ഇടുക്കി ഏലപ്പാറയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ കത്തി നശിച്ചു; ആർക്കും പരുക്കില്ല

ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് റോഡിൽ ഓടിച്ചുകുത്തി വളവിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ കത്തി നശിച്ചു. വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർ വാഗമണ്ണിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടാകുന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ഇറങ്ങി ഓടിമാറി. തുടർന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. കാർ പൂർണമായി കത്തി നശിച്ചു.
ഇടുക്കി പെരുവന്താനത്ത് ബസുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരുക്ക്
ഇടുക്കി പെരുവന്താനത്ത് ബസുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരുക്കേറ്റു. പെരുവന്താനം നാല്പതാം മൈലിലാണ് സംഭവം. കുമളിയിലേക്ക് പോവുകയായിരുന്ന കെ എസ് ആ ർ ടി സി ബസിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.