വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മൂന്നാര്‍ ഉപജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

മൂന്നാര്‍: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മൂന്നാര്‍ ഉപജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. കഥ, കവിത, നാടകം, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, നാടന്‍പാട്ട്, സാഹിത്യ സെമിനാര്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ വേദികളിലൂടെ വിദ്യാര്‍ഥികളിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നതിനുള്ള കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും മികച്ച സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മൂന്നാര്‍ ഉപജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മൂന്നാര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി ശരവണന് അധ്യക്ഷത വഹിച്ചു. ഉപജില്ല കണ്‍വീനര്‍ സോജന് ജി, എച്ച് എം ഫോറം സെക്രട്ടറി രമേഷ് കുമാര്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഹേമ, പിടിഎ വൈസ് പ്രസിഡന്റ് കവിത എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സാഹിത്യ സെമിനാറും ഒരുക്കിയിരുന്നു.
ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.