
സപ്ലൈകോ ഇടുക്കി ജില്ലാ ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് രാവിലെ 10.30ന് തൊടുപുഴ പീപ്പിള്‍സ് ബസാറില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. പി. ജെ ജോസഫ് എം. എല്‍. എ അധ്യക്ഷത വഹിക്കും. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ചടങ്ങില്‍ നിര്‍വഹിക്കും.
തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ദീപക്ക് ആദ്യവില്‍പ്പന നടത്തും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണി, വാര്‍ഡ് കൗണ്‍സിലര്‍ പി.ജി രാജശേഖരന്, ജില്ലാ സപ്ലൈ ഓഫീസര്‍ ബൈജു. കെ. ബാലന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.