KeralaLatest NewsLocal news
പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ 5 വയസുകാരൻ മരിച്ചു.

ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തി-ഉഷ ദമ്പതികളുടെ അഞ്ചുവയസ്സുളള മകൻ കാർത്തിക്ക് ആണ് മരിച്ചത്. അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാൽ കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയിലേക്കത്തും വഴി കുട്ടി മരണത്തിന് കീഴടങ്ങി. കുഞ്ഞിൻ്റെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടപോയതും കാട്ടിലൂടെ ആളുകൾ ചുമന്നാണ്. മൃതദേഹം സംസ്കരിച്ചു.