KeralaLatest NewsLocal news
റിസോർട്ട് മുറിയിൽ മോഷണം; കവർന്ന എടിഎം കാർഡുകൾ ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിൻവലിച്ചു

മൂന്നാർ: റിസോർട്ടിൽ താമസിച്ചിരുന്ന യുവാവിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, എടിഎം കാർഡുകൾ എന്നിവ മോഷണംപോയി. തമിഴ്നാട് ഡിണ്ടിക്കൽ സ്വദേശി ജാഫർ സാദിഖിന്റെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. എടിഎം കാർഡുകൾ ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. പള്ളിവാസൽ മൂലക്കടയിലെ റിസോർട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ശനിയാഴ്ച ആറ്റുകാട് വെള്ളച്ചാട്ടം കണ്ട് മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്ത് അകത്തുകടന്നാണ്, അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷ്ടിച്ചത്.