അടിമാലി ചാറ്റുപാറയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

അടിമാലി: അടിമാലി ചാറ്റുപാറയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചാറ്റുപാറ പൊറ്റാസ്പടി സ്വദേശി ചിറമുഖം പത്രോസ് ആണ് തൂങ്ങിമരിച്ചത്. പത്രോസിന്റെ ആക്രമണത്തില്‍ കഴുത്തിനും തലക്കും വെട്ടേറ്റ ഭാര്യ സാറാമ്മയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് എഴുപത്തിരണ്ടുകാരനായ പത്രോസ് അറുപത്തഞ്ചുകാരിയായ ഭാര്യ സാറാമ്മയെ വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് വിവരം.

കഴുത്തിനും തലക്കും പരിക്കേറ്റ സാറാമ്മ ബോധരഹിതയായി വീണതിനെ തുടര്‍ന്ന് മരിച്ചതായി കരുതി ഭര്‍ത്താവ് പത്രോസ് തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഇരുവരും ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് തൊഴിലുടമ അന്വേഷിച്ചത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ചോര വാര്‍ന്ന നിലയില്‍ സാറാമ്മയെയും തൂങ്ങിമരിച്ച നിലയില്‍ പത്രോസിനെയും കണ്ടെത്തിയത്. സാറാമ്മയെ ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തെ തുടര്‍ന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി പത്രോസിന്റെ മൃതദേഹം മാറ്റുന്നതായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിച്ചു.