
മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി സൈറ്റ് സീന്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസാണ് ഇന്ന് വൈകുന്നേരത്തോടെ അപകടത്തില്‍പ്പെട്ടത്. ദേശിയപാതയില്‍ ദേവികുളം ഇരച്ചില്‍പാറക്ക് സമീപം വച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ചു. പിന്നീട് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ച് വാഹനം നിന്നു
എതിര്‍ ദിശയില്‍ നിന്നും വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍പ്പെട്ടുകയായിരുന്നുവെന്ന് വാഹനമോടിച്ചിരുന്നയാള്‍ പറയുന്നു. സൈറ്റ് സീന്‍ കഴിഞ്ഞ് തിരികെ മൂന്നാറിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. അപകട സമയത്ത് വാഹനത്തില്‍ താഴെയും മുകളിലുമുള്ള ഡക്കറുകളിലായി 40ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.