KeralaLatest NewsLocal news

അടിമാലിയിൽ കൗതുകക്കാഴ്ചയായി സൂര്യനു ചുറ്റും പ്രകാശവലയം; വെറുമൊരു കാഴ്ചയല്ല ഈ പ്രഭാവലയം…

ഇന്ന് അടിമാലിയിൽ വിവിധയിടങ്ങളിൽ സൂര്യന് ചുറ്റും ഹാലോ പ്രതിഭാസം ഉണ്ടായത് ഏറെ കൗതുകമായി. ഇന്ന് ഉച്ചയോടെയാണ് അടിമാലി മേഖലയിൽ ഹലോ പ്രതിഭാസം ദൃശ്യമായത്. ഹാലോ പ്രതിഭാസത്തിന് കാരണം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് ആണ്. വലയ സൂര്യൻ എന്നും ഇത് അറിയപ്പെടുന്നു. സൂര്യനെ ചുറ്റും ഒരു വലയം രൂപപ്പെടുന്നതാണ് ഹാലോ പ്രതിഭാസം. അന്തരീക്ഷത്തിലെ ഈർപ്പ കണത്തിൽ തട്ടി പ്രകാശം വിസരണം സംഭവിക്കുമ്പോഴാണ് ഇത് ഉണ്ടാകുക. ചന്ദ്രന് ചുറ്റും ഇത്തരത്തിൽ ഹലോ പ്രതിഭാസം ഉണ്ടാകാറുണ്ട്.

എന്താണ് ഹാലോ?

അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഐസ് പരലുകളോ, ഈര്‍പ്പകണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സില്‍ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ഒപ്റ്റിക്കല്‍ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയില്‍ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്.

ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കില്‍ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകര്‍ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകള്‍ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങള്‍ മഴപെയ്യിക്കില്ലെങ്കിലും മഴക്ക് കാരണമാകുന്ന മേഘരൂപീകരണത്തിന് അന്തരീക്ഷത്തിന്റെ ഈര്‍പ്പക്കൂടുതല്‍ കാരണമാകാറുണ്ട്. ട്രോപോസ്ഫിയറിലെ സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളിലാണ് സാധാരണ ഐസ് പരലുകള്‍ രൂപം കൊള്ളുന്നത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 5-10 കി.മി ഉയരത്തിലാകും ഉണ്ടാകുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!