
അടിമാലി: പതിനാലാമത് ഇടുക്കി സഹോദയാ കലോത്സവം അടിമാലിയില്‍ പുരോഗമിക്കുന്നു. ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലാണ് കലോത്സവം നടക്കുന്നത്. ഇടുക്കി സഹോദയക്ക് കീഴില്‍ വരുന്ന മുപ്പത്തിലധികം സ്‌കൂളുകള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ സഹോദയയില്‍ പോയിന്റ് നിലയില്‍ ഒന്നാമത്തെത്താന്‍ സ്‌കൂളുകള്‍ തമ്മിലുള്ള മത്സരവും മുന്നേറുകയാണ്.
കളര്‍ഫുള്‍ ഇനങ്ങളായ കുച്ചിപ്പുടി, തിരുവാതിര, നാടോടി നൃത്തം, ഭരതനാട്യം തുടങ്ങി വിവിധ മത്സര ഇനങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി ഇന്ന് വിവിധ വേദികളില്‍ അരങ്ങേറിയത്. വാശിയോടെ മത്സരാര്‍ത്ഥികള്‍ അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ സദസ്സും സമ്പന്നമായി. മാപ്പിളപാട്ട്, പദ്യം ചൊല്ലല്‍, ലൈറ്റ് മ്യൂസിക് തുടങ്ങിയ മത്സര ഇനങ്ങളും ഇന്ന് അരങ്ങേറി.12 വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്.
കലോത്സവത്തിന്റെ ഭാഗമായുള്ള വിവിധ രചനാ മത്സരങ്ങള്‍ കഴിഞ്ഞ 13ന് നടന്നിരുന്നു. ജില്ലയിലെ 31 സി ബി എസ് ഇ സ്‌കൂളുകളില്‍ നിന്നായി 2500ലധികം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കുന്നുണ്ട്.നൂറ്റമ്പതിലധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.