
ഇടുക്കി : കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി മുരിക്കടി സ്വദേശി ജോയ്സ് ആണ് മരിച്ചത്.

സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ജോയ്‌സിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.