
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബര്‍ 8 ന് കോഴിക്കോട്, ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വെച്ചാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ ്യീൗവേറമ്യ2020@ഴാമശഹ.രീാ എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33) എന്ന വിലാസത്തില്‍ നേരിട്ടോ ഒക്ടോബര്‍ ആറിനകം നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍, 8086987262, 0471-2308630.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ മാറ്റി
സെപ്തംബര്‍ 30 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്നേ ദിവസം കട്ടപ്പന ഗവ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) തസ്തികയിലേക്ക് നടത്താനിരുന്ന ഇന്റര്‍വ്യൂ ഒക്ടോബര്‍ 6 ന് രാവിലെ 10.30 ലേക്ക് മാറ്റിയതായി കട്ടപ്പന ഐടിഐ പ്രിന്‍സിപ്പള്‍ അറിയിച്ചു. ഫോണ്‍: 04868 272216.
ഖാദിക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഗാന്ധി ജയന്തി പ്രമാണിച്ച് സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 04 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ഷോറൂമുകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.
എന്യൂമറേറ്റര്‍ നിയമനം കൂടിക്കാഴ്ച്ച മാറ്റി
ജില്ലയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍ ഫാമിലി ബജറ്റ് സര്‍വേ ചെയ്യുന്നതിന് എന്യൂമറേറ്ററെ താല്‍കാലികമായി നിയമിക്കുന്നതിന് സെപ്തംബര്‍ 30 ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ച ഒക്ടോബര്‍ നാലിന് രാവിലെ 10.30 ലേക്ക് മാറ്റി.