KeralaLatest NewsLocal news
പപ്പായ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു

ഇടുക്കി :വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു. വെള്ളത്തൂവൽ ശല്യാംപാറ സ്വദേശി ജോണിക്കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പപ്പായ പറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
നെടുമ്പാശ്ശേരി അത്താണി ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ പാസ്റ്റർ ആയിരുന്നു…സംസ്ക്കാരം പിന്നീട് നടക്കും…ഭാര്യ സുനിമോൾ, ജെഫിൻ, ഫെബിയ എന്നിവർ മക്കളാണ്..