
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. റവന്യൂ വകുപ്പിന്റെ കൈവശമുള്ള രണ്ടേക്കര്‍ ഭൂമി പാട്ടക്കരാര്‍ വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്കും ഓഫീസ് കോംപ്ലക്‌സിനുമായി കൈമാറാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സ്ഥലത്തിന്റെ മൂല്യം അനുസരിച്ചുള്ള പാട്ടത്തുക നല്‍കണമെന്നായിരുന്നു റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും തുക പാട്ടമായി നല്‍കി പ്രവര്‍ത്തനം അസാധ്യമാണെന്ന് കെഎസ്ആര്‍ടിസിയും നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിക്കേണ്ടി വന്നത്. തുടര്‍ന്ന് പാട്ടത്തുകയില്‍ ഇളവ് വരുത്തി നാമമാത്രമായ തുകയ്ക്ക് സ്ഥലം കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ സ്ഥലം കൈമാറുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുകയായിരുന്നു.
സബ് ഡിപ്പോയുടെ ഗാരേജ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന ഗാരേജ് നിര്‍മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ ഇതിനോടകം അനുവദിച്ചു കഴിഞ്ഞു. ഓഫീസ് കോംപ്ലക്‌സ് അടക്കമുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബസ് യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ സ്ഥലങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഇവിടെ നിന്നാകും സര്‍വീസ് നടത്തുക. പുതിയ സര്‍വീസുകളും ഇവിടെ നിന്ന് ആരംഭിക്കാന്‍ കഴിയും.