
അടിമാലി: കെ പി സി സി വര്‍ക്കിംങ്ങ് പ്രസിഡന്റും വടകര എം പിയുമായ ഷാഫി പറമ്പിലിനെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചു.ഷാഫി പറമ്പില്‍ എം പിക്കെതിരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടിമാലിയിലും പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്.സ്റ്റേഷന് കവാടത്തില്‍ പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു.സ്റ്റേഷന് മാര്‍ച്ച് ഡി സി സി വൈസ് പ്രസിഡന്റ് പി വി സ്കറിയ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി നടന്നത്.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, ജോര്‍ജ് തോമസ്, പി.ആര്.സലിംകുമാര്‍, ഹാപ്പി.കെ.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ സംബന്ധിച്ചു