സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു

അടിമാലി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും എന്ന സന്ദേശമുയര്‍ത്തിയാണ് പട്ടികജാതി വികസന വകുപ്പ് സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന് രൂപം നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 2 മുതല്‍ 15 വരെയാണ് പക്ഷാചരണം നടക്കുന്നത്.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രാജേഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കൃഷ്ണമൂര്‍ത്തി, മിനി ലാലു, പട്ടികജാതി വികസന ഓഫീസര്‍ വിജി രാജു, രേഷ്മ രാജന്, കെ കെ രാജന് മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസി. ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ വിജേഷ് എന്‍ വി സെമിനാറില്‍ അവതരണം നടത്തി.നിരവധി യുവതി യുവാക്കള്‍ സെമിനാറില്‍ പങ്കെടുത്തു.