
കോതമംഗലം മാമലക്കണ്ടത്ത് മലമുകളിൽ നിന്ന് പാറ അടർന്ന് വീണാണ് പറമ്പിൽ പണിയിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്ത്രീകളുടെ ദേഹത്ത് പതിച്ച് ഗുരുതരമായി പരിക്ക് പറ്റിയത്. കൊമ്മിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രമണിയുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി.