CrimeKeralaLatest News
പറമ്പിൽ പാമ്പ് കയറിയിട്ടുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വയോധികയെ വീടിന് പുറത്തെത്തിച്ച് മാല കവർന്നു..

കോതമംഗലം : പുതുപ്പാടിയിൽ യുവാവ് വായോധികയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. കവർച്ചയുടെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു.
ചൊവ്വെ വൈകിട്ട് 5.30 ന് പുതുപ്പാടി വാഴാട്ടിൽ ഏലിയാമ്മ( 82) യുടെ 1.5 പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചു കൊണ്ടു പോയത്.
പറമ്പിൽ പാമ്പ് കയറിയുട്ടുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വയോധികയെ വീടിനുള്ളിൽ നിന്ന് വീട്ടുമുറ്റത്ത് എത്തിച്ച ശേഷം ഞൊടിയിടയിൽ മാലപറിച്ച് കള്ളൻ ഓടി മറയുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ നിലത്തു വീണ വീട്ടമ്മ ശബ്ദമുണ്ടാക്കി ആളുകളെ വിളിച്ചു വരുത്തിയെങ്കിലും കള്ളൻ ഓടിപ്പോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു..