KeralaLatest NewsLocal news
നാശം വിതച്ച് മഴ; കുമളിയില്‍ ഒലിച്ചുപോയത് ഏക്കര്‍കണക്കിന് കൃഷി; കോടികളുടെ നഷ്ടം

രണ്ടു ദിവസം തകർത്ത് പെയ്ത മഴയിൽ ഇടുക്കി കുമളിയിൽ വ്യാപക കൃഷി നാശം. പലയിടത്തും ഏക്കർ കണക്കിന് കൃഷി ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. കോടികളുടെ നഷ്ടമുണ്ടായതിന്റെ ആശങ്കയിലാണ് കർഷകർ.
രാത്രിയിൽ തോരാതെ മണിക്കൂറുകളോളം പെയ്ത മഴയിലാണ് കുമളി പഞ്ചായത്തിലെ പത്തു മുറി, ഒട്ടകത്തലമേട് , വെള്ളാരംകുന്ന്, പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ മേഖലകളിൽ ഉരുൾപൊട്ടി വ്യാപക കൃഷി നാശമുണ്ടായത്. ഏലം, കുരുമുളക്, കൊക്കോ, വാഴ എന്നിവയെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.
പത്തു മുറി ഭാഗത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാലതാമസം ഉണ്ടാകാതെ കൃഷിനാശത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം