CrimeKeralaLatest NewsLocal news
മോട്ടോർവാഹന വകുപ്പ് പരിശോധന;തൊടുപുഴയിൽ 90 എയർ ഹോണുകൾ പിടിച്ചെടുത്ത് നശിപ്പിച്ചു

തൊടുപുഴ: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൊടുപുഴയിൽ എയർ ഹോണുകൾ പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചയിൽ നടത്തിയ പരിശോധനയിൽനിന്നാണ് 90 എയർ ഹോണുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി