
പെരുമ്പാവൂർ: എറണാകുളം ഓടക്കാലി തലപ്പുഞ്ചയിൽ അരി കമ്പിനിയിലെ തൊഴിലാളി ഉമിതീയിൽ വീണ് മരിച്ചു. ബീഹാർ സ്വദേശി രവി കിഷനാണ് (20) മരിച്ചത്. തലപ്പുഞ്ചയിലെ റൈസ്കോ അരി കമ്പനിയിൽ ബുധനാഴ്ച പകൽ 12.30 നായിരുന്നു അപകടം. അരിയുടെ ഉമി കത്തിക്കുന്ന 50 അടി ഉയരത്തിൽ ഫണൽ രൂപത്തിലുള്ള ടാങ്ക് ശുചീകരിക്കാൻ കയറുന്നതിനിടെ മുകളിൽ പിടിപ്പിച്ചിരുന്ന ഷീറ്റ് ഒടിഞ്ഞ് 15 അടി താഴ്ചയിൽ കത്തിക്കൊണ്ടിരുന്ന ഉമിയിൽ വീണാണ് അപകടം.
അഗ്നി സുരക്ഷാസേനയെത്തി റോപ്പിൻ്റെ സഹായത്തോടെ രവി കിഷനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അഗ്നി സുരക്ഷാ സേന സാഹസികമായാണ് മൃതദേഹം പുറത്തെടുത്തത്. സേന അംഗങ്ങളായ എസ് വി ശ്രീകുട്ടൻ,സി ബി അഭിലാഷ്, ടി എസ് ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി