
വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ ബോട്ടിങ് പുനരാരംഭിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് രണ്ടുദിവസമായി ബോട്ടിങ് നിർത്തലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് ബോട്ടിങ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ദീപാവലി അവധി പ്രമാണിച്ച് കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും നിരവധി സഞ്ചാരികളാണ് മൂന്നാറിൽ എത്തിയത്. സോളാർ ബോട്ട്, ഫാമിലി ബോട്ട് എന്നിവ മാത്രമാണ് സർവീസ് നടത്തിയത്. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഉൾപ്പെടെ എല്ലാം സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഹൈഡൽ ടൂറിസം, ഡിടിപിസി എന്നിവയുടെ നേതൃത്വത്തിലാണ് മാട്ടുപ്പെട്ടി, കുണ്ടള എന്നിവടങ്ങളിൽ ബോട്ടിങ് നടത്തുന്നത്.



