കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിൽ പങ്കെടുത്തശേഷം
നാവിക വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ നാവിക വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതിയെ യാത്രയാക്കി.
ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു, അഡ്വ ഹാരിസ് ബീരാൻ എം.പി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരും സന്നിഹിതരായിരുന്നു.



