മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം നടത്തും

മൂന്നാര്‍: ദേശിയപാത85ല്‍ പള്ളിവാസല്‍ മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം നടത്തി റോഡിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് നിര്‍മ്മാണച്ചുമതലയുള്ളവര്‍ അറിയിച്ചു. അതേ സമയം അടിമാലിയില്‍ എന്ന പോലെ മൂലക്കടക്ക് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായത് അശാസ്ത്രീയ നിര്‍മ്മാണം മൂലമെന്ന് ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. നവീകരണജോലികളുടെ ഭാഗമായി ഇവിടെ ഒരു ഭാഗത്ത് മണ്ണ് നീക്കുകയും മറുഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് വീതി വര്‍ധിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്.
ഇവിടെയാണ് റോഡിടിഞ്ഞ് പോയിട്ടുള്ളത്. അശാസ്ത്രീയ മണ്ണെടുപ്പാണ് ഇടിച്ചിലിന് കാരണമെന്ന് പരാതി ഉയരുന്നു.vഅതേ സമയം മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം നടത്തി റോഡിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് നിര്‍മ്മാണച്ചുമതലയുള്ളവര്‍ അറിയിച്ചു. ദേശിയപാതയുടെ ഒരു ഭാഗം തന്നെ മൂലക്കടക്ക് സമീപം ഇടിഞ്ഞ് പോയ നിലയിലാണ്.
നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തിയും തകര്‍ന്നു.
നിലവില്‍ ഇതുവഴി ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്. പാതയോരം ഇനിയും ഇടിഞ്ഞാല്‍ ഇതുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലാകും. റോഡിന്റെ താഴ് ഭാഗത്തുണ്ടായിരുന്ന ഒരു കുടുംബത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു.



