KeralaLatest NewsLocal news
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം; പുനരധിവാസം വേഗത്തിലാക്കണമെന്ന് റോയി കെ പൗലോസ്

അടിമാലി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിനും പുനരധിവാസം ആവശ്യമായ മറ്റ് കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അടിയന്തിര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ആവശ്യപ്പെട്ടു. ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം. പുറമ്പോക്കില്‍ താമസിച്ചു വരുന്നവര്‍ക്ക് പകരം സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കണമെന്നും റോയി കെ പൗലോസ് പറഞ്ഞു. അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ദുരന്ത ബാധിതരെ സന്ദര്‍ശിച്ച ശേഷമായിരുന്നു റോയി കെ പൗലോസിന്റെ പ്രതികരണം.



