അടിമാലി മണ്ണിടിച്ചില്‍ ദുരന്തം; കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എം എം മണി എം എല്‍ എ

അടിമാലി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി. അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലും മണ്ണിടിച്ചില്‍ മേഖലയിലും സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നുച്ചക്ക് ശേഷമായിരുന്നു ഉടുമ്പന്‍ചോല എം എല്‍ എയും മുന്‍മന്ത്രിയുമായ എം എം മണി അടിമാലിയിലെ സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.
മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളുടെ ആകുലതകളും ആശങ്കകളും എം എല്‍ എ ചോദിച്ചറിഞ്ഞു. അടിയന്തിര സഹായവും പുനരധിവാസവും എന്ന ആവശ്യം കുടുംബങ്ങള്‍ എം എം മണി എം എല്ക്ക് മുമ്പിലും അവതരിപ്പിച്ചു. വിഷയത്തില്‍ നാളെ കളക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രിമാരുടെ ശ്രദ്ധയില്‍ കുടുംബങ്ങളുടെ ആകുലതകള്‍ അറിയിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി. മണ്ണിടിച്ചില്‍ മേഖലയിലും എം എം മണി എം എല്‍ എല്‍ എ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി.



