
അടിമാലി: അടിമാലി കോടതി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ക്കും കോടതിജീവനക്കാര്‍ക്കുമായി സമഗ്ര ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അഭിഭാഷകര്‍ക്കിടയിലും കോടതിജീവനക്കാര്‍ക്കിടയിലും ജീവിതശൈലി രോഗങ്ങള്‍ പിടിപ്പെട്ടിട്ടുള്ളവരുണ്ടെങ്കില്‍ തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. അടിമാലി മുന്‍സീഫ് മജിസ്‌ട്രേറ്റ് ലിജോ ജെയിംസ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അടിമാലി ബാര്‍ അസോസിയേഷന്‍ ഹാളിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജി മാത്യു പുതുശ്ശേരി ക്യാമ്പിന് നേതൃത്വം നല്‍കി.ഡോ. ജസ്റ്റിന്‍ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പില്‍ പരിശോധനകള്‍ നടന്നത്.