EntertainmentKeralaLatest News

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്.

മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാ​ഗത സംവിധായകൻ ഫാസിൽ മു​ഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വളരെ സരസമായി മുന്നോട്ട് പോകുന്നത്.

ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ടൊവിനോ തോമസ്, ആസിഫലി, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി.

കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!