ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം: ശാന്തൻപാറ തോണ്ടിമലയിൽ ഒറ്റയാൻ വീട് തകർത്തു

തോണ്ടിമലയ്ക്ക് സമീപം ഒറ്റയാൻ വീട് തകർത്തു. ഇടിഗർ എസ്റ്റേറ്റ് ഭാഗത്തെ സന്തോഷ് രാജയുടെ വീടാണ് ഇന്ന് വെളുപ്പിന് 2 മണിക്ക് ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ തകർത്തത്. സന്തോഷ് രാജിൻ്റെ 2 വയസ്സുള്ള മകൻ ലിയോൺസണുമായി ഇവരുടെ കുടുംബം തമിഴ്നാട്ടിലെ ആശുപത്രിയിലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ബൈറ്റ് സന്തോഷ് രാജ് ഭാര്യ ഷിബി , അമ്മ കന്നിയമ്മാൾ എന്നിവരാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. കന്നിയമ്മാളും മകൻ ലിയോൺസണും ഉറങ്ങിയിരുന്ന മുറിയുടെ ഭിത്തിയും ജനാലയുമാണ് ഒറ്റയാൻ തകർത്തത്. ഇവിടെ ഉണ്ടായിരുന്ന വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
നാട്ടുകാർ ബഹളം വച്ചതോടെയാണ് ഒറ്റയാൻ ഇവിടെനിന്ന് പോയത്. മുൻപും സന്തോഷ് രാജിന്റെ വീട് കാട്ടാന ആക്രമണത്തിൽ തകർന്നിരുന്നു. അന്ന് പുല്ലു മേഞ്ഞിരുന്ന വീടിൻ്റെ അതേ മുറിയാണ് ഇത്തവണയും കാട്ടാന തകർത്തത്. അന്നും ഇവരുടെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സന്തോഷ് രാജിന്റെ വീട് തകർത്ത കാട്ടാന സമീപത്തെ ഏലത്തോട്ടത്തിലും വ്യാപക നാശനഷ്ടം ഉണ്ടാക്കി. മാസങ്ങളായി തോണ്ടിമല, പന്നിയാർ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.



