പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിമാലിയില്‍ ഒഴിവായത് വൻ ദുരന്തം: റിപ്പോർട്ട് നൽകിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജു റ്റി.സിയെ അനുമോദിച്ചു

അടിമാലിയില്‍ നാഷണല്‍ ഹൈവേ-85 റോഡിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കെ 24.10.2025 തീയതി മണ്ണിടിച്ചിൽ ഉണ്ടായസ്ഥലം പരിശോധിക്കുകയും, തുടർന്നും മണ്ണിടിച്ചിൽ സാധ്യതയും, അപകട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ പരിസരത്തുള്ള വീടുകളിലെ ആളുകളെ മാറ്റി പാർപ്പിക്കേണ്ടതിന്റ ആവശ്യകതയുണ്ട് എന്ന് ബന്ധപ്പെട്ട അധികാരികളെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്തെ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാല്‍ 25.10.2025 തീയതി രാത്രിയിൽ വീണ്ടും വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും 8 വീടുകൾക്ക് പൂർണ്ണമായും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
ഇടുക്കി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, അടിമാലി ഫീൽഡ് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ. ഷിജു റ്റി.സി- അപകട സാധ്യതയെക്കുറിച്ചും, വീടുകളിലെ ആളുകളെ മാറ്റി പാർപ്പിക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചുമുള്ള റിപ്പോർട്ട് കൃത്യസമയത്ത് സമർപ്പിച്ചതിനാൽ ആണ് അടുത്ത ദിവസം ഉണ്ടായ മണ്ണിടിച്ചില്‍ വലിയ ദുരന്തമായി മാറാതിരുന്നത്.
ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ കെ എം സാബു മാത്യു ഐ പി എസ് പ്രശംസാപത്രം നല്‍കി അനുമോദിച്ചു.



