അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് നടന്നു

അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് നടന്നു. ഏറെ വര്ണ്ണാഭമായിട്ടായിരുന്നു കിഡ്സ് ഫെസ്റ്റ് അരങ്ങേറിയത്. പ്രീകെജീ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുരുന്നുകള്‍ കിഡ്സ് റിയോ എന്ന പേരില്‍ നടന്ന പരിപാടിയില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ കാഴ്ച്ച വച്ചു. മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ കൗണ്‍സിലര്‍ ഫാ. ബിജു വെട്ടുകല്ലേല്‍ കിഡ്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ടെലിവിഷന്‍ ബാലതാരവും ഗായികയുമായ മിയ ഇസ മെഹക്ക് ചടങ്ങില്‍ മുഖ്യ അതിഥിയായി. സ്കൂള്‍ മാനേജര്‍ ഫാദര്‍ ഷിന്റോ കോലോത്തു പടവില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഫാ. രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജിയോ ജോസ്, ഫാ. ഓസ്റ്റിന്‍ കളപ്പുരക്കല്‍, പിടിഎ പ്രസിഡന്റ് വര്‍ഗീസ് പീറ്റര്‍, സ്റ്റാഫ് സെക്രട്ടറി ബിന്ദു രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. കുരുന്നുകളുടെ വര്‍ണ്ണാഭമായ കലാപരിപാടികള്‍ ആസ്വദിക്കുവാന്‍ മാതാപിതാക്കളും എത്തിയിരുന്നു.



