
അടിമാലി : ഇന്ന് പുലർച്ചെയാണ് ദേശിയപാത85ൽ വാഹനാപകടം ഉണ്ടായത്. അടിമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ചരക്ക് ലോറിയാണ് റോഡിൽ തന്നെ മറിഞ്ഞത്. ൈഫ്ലവുഡ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശിയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.



