KeralaLatest NewsNational

‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം’; രത്തൻ യു ഖേൽക്കർ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ കൊണ്ടുവരും. ഫോമിൽ തെറ്റുണ്ടെങ്കിലും കരട് വോട്ടർ പട്ടികയിൽ കൊണ്ട് വരുമെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകും. 2002 ലെ വോട്ടർപട്ടിക എല്ലാ പാർട്ടികൾക്കും, BLO മാർക്കും നൽകിയിട്ടുണ്ട്. ഓൺലൈനായും ഫോം നൽകാം. അത് ബിഎൽഒമാരുടെ സാന്നിധ്യത്തിൽ പട്ടിക പരിശോധിക്കണം.

ബിഎൽഒമാർ ഫീൽഡിൽ ബുദ്ധിമുട്ട് നേരിടുന്നത് ഒഴിവാക്കാനും അവർക്ക് സുരക്ഷ നൽകാനും നിർദേശം നൽകിയിട്ടുണ്ട്.ബിഎൽഒമാർക്കെതിരെയുള്ള പ്രചാരണങ്ങൾ നേരിടും. ഇവരെ ഫീൽഡുകളിൽ സഹായിക്കാനായിട്ടാണ് കുടുംബശ്രീയിൽ നിന്നടക്കമുള്ളവരെ പരിഗണിക്കുന്നത്. ഇതുവരെ പരിശീലനം ലഭിച്ചിട്ടിലാത്തവർക്ക് അത് കൂടി നൽകേണ്ടതുണ്ട്. രാഷ്ട്രീയപാർട്ടികളുടെ പിന്തുണകൂടി അതിനായി തേടും. സമയബന്ധിതമായി നടപടികൾ നടക്കണമെന്നും രത്തൻ യു ഖേൽക്കർ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും.1,08,580 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രികകൾ പിൻവലിക്കേണ്ട അവസാന ദിവസം. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴും മുന്നണികൾ വിമത സ്ഥാനാർഥികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവസാനഘട്ട ചർച്ച നടത്തി 24 ന് മുമ്പ് ഇവരുടെ നാമനിർദ്ദേശപത്രിക പിൻവലിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!