KeralaLatest NewsLocal news
വാഗ്ദാനം ചെയ്ത സീറ്റ് നിഷേധിച്ചു, സംരക്ഷണം നൽകിയില്ല’; കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിലേക്ക്

ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.എ. ബിജു കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നു. യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയില്ലായ്മയും വാഗ്ദാനം ചെയ്ത സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധവുമാണ് രാജിക്ക് കാരണം.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ എൽഡിഎഫ് പ്രവർത്തകർ ബിജുവിനെ മർദിച്ചിരുന്നു. ഈ സംഭവത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനോ ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനോ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു എന്നാണ് പ്രസിഡന്റിന്റെ പ്രധാന ആക്ഷേപം.
കൂടാതെ, വണ്ണപ്പുറം വാർഡ് 11 (ടൗൺ സൗത്ത്) തിരഞ്ഞെടുപ്പിൽ തനിക്ക് സ്ഥാനാർഥിത്വം നൽകുമെന്ന് യുഡിഎഫ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ പിന്നീട് ആ സീറ്റ് നിഷേധിച്ചെന്നും ബിജു പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൽനിന്ന് രാജിവെച്ച് എം.എ. ബിജു ബിജെപിയിൽ ചേർന്നത്



