കീം എൻട്രൻസിന് മുന്നൊരുക്കങ്ങൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്; വിദഗ്ധ സമിതി രൂപീകരിച്ചു

കീം എൻട്രൻസിന് മുന്നൊരുക്കങ്ങൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. എഞ്ചിനിയറിംഗ്, ഫാർമസി എൻട്രൻസ് പ്രവേശനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചു. കഴിഞ്ഞ വർഷം, കീം എൻട്രൻസിന്റെ ആദ്യ റാങ്ക് പട്ടിക കോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസവകുപ്പ് നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നത്. പരീക്ഷ സുതാര്യവും കാര്യക്ഷവുമായി നടത്താനാണ് സമിതി.
എൻട്രൻസ് കമ്മീഷണർ അധ്യക്ഷനായി ആറംഗ സമിതിയ്ക്കാണ് രൂപം നൽകിയത്. കഴിഞ്ഞ വർഷം കീം എൻഡ്രൻസ് ആദ്യ പട്ടിക കോടതി റദ്ദാക്കിയിരുന്നു. അവസാന സമയം റാങ്ക് പട്ടിക തയ്യാറാക്കുന്നതിലെ ഫോർമുല മാറ്റിയതിനെ തുടർന്നാണ് റദ്ദാക്കിയത്. ഇതേ തുടർന്ന് സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ പിന്നിൽ പോയിരുന്നു. ഇത്തവണ നടപടി ക്രമങ്ങൾ വേഗത്തിൽ ആക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ഏത് രീതിയിലുള്ള ഫോർമുല സ്വീകരിക്കുമെന്നത് തുടർ ചർച്ചകൾക്ക് ശേഷമേ തീരുമാനിക്കുകയുള്ളൂ. എൻട്രൻസ് കമ്മീഷണർ അധ്യക്ഷനായ ആറംഗ സമിതിക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയിരിക്കുന്നത്. ജോയിന്റ് കമ്മീഷണർ.( കമ്പ്യൂട്ടർ വിഭാഗം) (എൻഡ്രൻസ് കമ്മീഷണർ ഓഫീസ്), ജോയിന്റ് കമ്മീഷണർ.( അക്കാദമിക് വിഭാഗം) (എൻഡ്രൻസ് കമ്മീഷണർ ഓഫീസ്), ഡോ.ജെയിംസ് വർഗീസ്, (കുസാറ്റ് ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻസ്, ഡയറക്ടർ), പ്രൊഫസർ- ഡോ. സുമേഷ് ദിവാകരൻ (തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗം), അപർണ എസ് (കേരള സ്റ്റേറ്റ് ഐ.റ്റി.മിഷൻ, കോർഡിനേറ്റർ) എന്നിവരാണ് അംഗങ്ങൾ.



